7 June 2014

......അത്
ഒടുവിലത്തെ ഇടിമുഴക്കമായിരുന്നു!

പള്ള കീറിയ
ആകാശത്തിന്റെ കണ്ണീരുപോലെ
മഴത്തുള്ളികള് ഒച്ചയിട്ട് പെയ്തു.

മണ്ണിന്റെ മൂര്ദ്ധാവില്ന
ിന്നൊലിച്ചിറങ്ങിയ ചാലുകള്
കല്ലും മണ്ണും കാടും തന്നെ
വലിച്ചിഴച്ചുകൊണ
്ടുപോയി കടലിലിട്ടു.

കാകനും കഴുകനും ചത്തുമലച്ചു
തീരത്തടിഞ്ഞു....

ആഞ്ഞടിച്ച തിരകളിലൊന്നെന്
നിദ്രയെ അപഹരിച്ചത്
അപ്പോള്,
അപ്പോള് മാത്രമാണ്
ഞാനറിഞ്ഞത്.

അതൊരു നീണ്ട സ്വപ്നമായിരുന്നു!!

കാറ്റിന്റെ അട്ടഹാസം ഇരച്ചു
കയറുന്ന കാതുകള്
ഞാന് പൊത്തിയടച്ചു.

ജാലകങ്ങള്ക്കപ്പുറം, പുറത്ത്,
ആകാശം ഇരുണ്ട് ശൂന്യമായിരുന്നു.

നക്ഷത്രങ്ങള് അഴിച്ചെടുത്തുകൊ
ണ്ടുപോയി
സ്വപ്നമേ,
നീയെന്റെ രാവും വികൃതമാക്കി..

1 comment: