9 January 2016

നോക്ക്,
ഞാന്‍ ഇവിടെത്തന്നെയുണ്ട്.
നിന്‍റെ മൂക്കിന്‍ തുമ്പത്ത്.

എത്രയാവര്‍ത്തി നീ
കണ്ണുകളെ ദൂരേക്ക് നീട്ടുന്നു.

എത്രവട്ടം ആ വിരലുകള്‍ കൊണ്ട്
വായുവില്‍ പരതുന്നു.

മനസ്സ് പോര്‍ക്കളമാക്കി,
ഓര്‍മ്മകളോടു പൊരുതുന്ന ഒരുവളുടെ
ഭ്രാന്തുകള്‍
നിന്നെത്തന്നെ വലം വെയ്ക്കുമ്പോള്‍ പോലും
നീ അറിയാന്‍ ശ്രമിക്കാത്ത,
തീര്‍ത്തും നിശ്ശബ്ദമായൊരു പുകച്ചിലില്‍
നീറി, നീലിച്ചു വരുന്ന
നിന്‍റെ മൂക്കിന്‍ തുമ്പത്ത്, ഞാനുണ്ട്.

7 June 2014

നിന്നോളം ഇടുങ്ങിയ
എന്റെ ബോധ തലങ്ങളെ
ചൂശണം ചെയ്തിരുന്നു
നീയെന്നും.

ഓർത്തെടുക്കുമ്പൊഴൊക്കെ
'പുണ്യവും' 'പാപവും'
നീ നീട്ടിയ
ഒറ്റവിരലിൽ
തൂങ്ങി നിന്നിരുന്നു.

കയ്യകലങ്ങൾക്കും
കൈനീട്ടങ്ങൾക്കും
കണക്കുപറയുന്ന
നിന്നെയാണു ഞാൻ
വെറുക്കാൻ ശ്രമിക്കുന്നത്.

മറക്കാൻ പഠിച്ചുവെന്ന
വാക്കുകളിൽ
ഒരു കള്ളം കൊരുത്തിട്ട്
കണ്ണുകളടയ്ക്കുന്നു ഞാൻ !

മുടക്കമില്ലാതെ
മഴക്കാലങ്ങൾ
ഇലകളെമ്പാടും
തല്ലിക്കൊഴിക്കുന്നു..

പഴക്കംകൊണ്ട്
വയറു വീർത്ത വേരുകൾ
മണ്ണിനടിയിൽനിന്നും
തല പൊക്കുന്നു..

......അത്
ഒടുവിലത്തെ ഇടിമുഴക്കമായിരുന്നു!

പള്ള കീറിയ
ആകാശത്തിന്റെ കണ്ണീരുപോലെ
മഴത്തുള്ളികള് ഒച്ചയിട്ട് പെയ്തു.

മണ്ണിന്റെ മൂര്ദ്ധാവില്ന
ിന്നൊലിച്ചിറങ്ങിയ ചാലുകള്
കല്ലും മണ്ണും കാടും തന്നെ
വലിച്ചിഴച്ചുകൊണ
്ടുപോയി കടലിലിട്ടു.

കാകനും കഴുകനും ചത്തുമലച്ചു
തീരത്തടിഞ്ഞു....

ആഞ്ഞടിച്ച തിരകളിലൊന്നെന്
നിദ്രയെ അപഹരിച്ചത്
അപ്പോള്,
അപ്പോള് മാത്രമാണ്
ഞാനറിഞ്ഞത്.

അതൊരു നീണ്ട സ്വപ്നമായിരുന്നു!!

കാറ്റിന്റെ അട്ടഹാസം ഇരച്ചു
കയറുന്ന കാതുകള്
ഞാന് പൊത്തിയടച്ചു.

ജാലകങ്ങള്ക്കപ്പുറം, പുറത്ത്,
ആകാശം ഇരുണ്ട് ശൂന്യമായിരുന്നു.

നക്ഷത്രങ്ങള് അഴിച്ചെടുത്തുകൊ
ണ്ടുപോയി
സ്വപ്നമേ,
നീയെന്റെ രാവും വികൃതമാക്കി..

കാലം തെറ്റാലിയിൽ തൂലികവച്ച്
എന്റെ നേർക്ക് തൊടുത്തു. വന്നു
തറച്ചതെൻ നെഞ്ചിലാണു. ഉള്ളിൽ
നിന്നിരച്ചു പൊന്തിയ ചുടു
രക്തം തന്നെ മഷിക്കൂട്ടായി.
ദിശാബോധമില്ലാതെ കടലാസിൽ
അലഞ്ഞു നടന്ന പേനകൊണ്ട് വളവു
തിരിവുകൾക്കറ്റത്ത്
പൂർണ്ണവിരാമമിട്ടപ്പോൾ
പിറന്നതൊരു കവിത!
അടുത്ത നിമിഷത്തിൽ
തന്നെ കാലത്തിന്റെ പരന്ന
നെറ്റിയിലേക്ക്
അക്ഷരങ്ങൾ നിലവിളിച്ചുകൊണ്ട്
ഓടിപ്പോയി...!

ആകാശത്തിന്റെ പള്ളയിൽ
വെള്ളിനിറമുള്ള സർപ്പങ്ങൾ
ആരവങ്ങളോടെ പുളയുംബോൾ
ഉള്ളിൽ ആഞ്ഞു വീശുന്ന
കൊടുങ്കാറ്റിന്റെ
നിറമുള്ള അലകളൊന്നിൽ
കൊരുത്തിടുന്നു
നോവിന്റെ മുത്തുകൾ..
ഭൂമിയുടെ വരണ്ടു തെളിഞ്ഞ
സിരകളുള്ള കഴുത്തിൽ
ചാർത്തുവാനായ്...

മൂപ്പെത്താതെ ഇറുത്തെടുത്തതിനു
പരാതി പറഞ്ഞ്,
പത്തായത്തില്
പുകയിട്ട്
പഴുക്കാന് വച്ച മോഹങ്ങള്
അഴുകാന് തുടങ്ങിയിരുന്നു.
പഴക്കത്തിന്റെ ഗന്ധവും,
പുഴുവരിച്ച അവശിഷ്ടങ്ങളും
വാരിയെടുത്ത്
തൊടിയിലേക്ക് നീട്ടിയെറിഞ്ഞ്
നെടുവീര്പ്പ് വീഴുമ്പോള്
ശൂന്യതയുടെ കനം
നെഞ്ചില്.....!


വിഷാദമേ...
നീ തിരുത്തിയെഴുതുന്ന
എന്റെ കിനാവുകൾ
നരച്ചു പോവതെന്തേ...
നിഴലുകൾ പിരിയുന്നിട്ടത്ത്,
നിന്റെ മേച്ചിൽപ്പുറങ്ങളിൽ
ഞാനേകയാവുന്നതെന്തേ....

പെണ്ണേ,
ഒരിക്കല്ക്കൂടി സ്വപ്നങ്ങള്ക്കു
വേണ്ടി
വാദിച്ചു തോല്ക്കുന്നു ഞാന്...

ഇനിയുമെറിഞ്ഞു തരാന്
ഓര്മ്മകളില്ലാതെ....
ഇനിയുമുടച്ചുകളയാന്
പ്രതീക്ഷകലുമില്ലാതെ....

ഈ കെട്ടൊന്നഴിച്ചോ
ട്ടെ ഞാനിനി....?!

യാത്രയാരംഭിച്ചിടത്തേയ്ക്ക്
തിരിച്ചു നടക്കുവാനല്ലെങ്കില്
പിന്നെ,
നമ്മെ പിണച്ചുചുറ്റിയ വാക്കുകളെ
കാറ്റിനു കുറുകെ
നിരത്തിയിട്ടതെന്തിനായിരുന്നു
നീ.........?

ഇനി,
ആഴിയെറിയാന് മറന്നുപോയ
കടലിന്റെ നിശബ്ദതയിലേക്കുള്ള
മടക്കം..
മരണത്തിനു ഔപചാരികതകളില്ലെ
ന്ന്
പാടിയതാരോ...

ഇന്നു സൂര്യന് കടലിനെ മറന്നു..!
കുന്നിന്റെ ഉച്ചിയില്നിന്ന
ാ പുഴയിലേയ്ക്കെടുത്തു ചാടി..
ഒഴുക്കിനൊപ്പം മുഖം മങ്ങി,
ആഴത്തിലെങ്ങോ വീണുടഞ്ഞു.....

ഇരുട്ടിന്റെ ഭിത്തികളില്
കൊത്തിവെച്ച
നിഴലുകള് പോലെയാണ്
ചില സ്വപ്നങ്ങള്.

നിലാവിന്റെ പൊട്ടെടുത്ത്
റാന്തല് തെളിക്കുമ്പോള്
അവയ്ക്ക്
ഭയപ്പെടുത്തുന്ന വൈരൂപ്യം..!

തീമഴപ്പെയ്ത്തില്,
ഉരുകിയൊലിക്കുന്ന തലച്ചോറില്
അഗ്നി സ്പര്ശിനക്കാതെ
ഓര്മ്മകള് തിളങ്ങുന്നു.

വസന്തം കത്തിയെരിയുമ്പോള്
തെളിഞ്ഞു വരുന്നത്
മണ്ണിലലിയാതെ നിന്ന
തലയോട്ടികള്.

ഉള്വലിഞ്ഞു പോയ
തിരമാലകള് തീര്ത്ത
ശ്മശാനത്തിലാണെന്റെ നിദ്ര!

Lost

നഷ്ടപ്പെടുത്താന് മാത്രം
ഒന്നും നേടിയിട്ടില്ലാത്തവര്ക്ക്
പകലിന്റെ സുതാര്യതയും,
രാത്രിയുടെ നിഗൂഡതയുമെല്ലാം
തുല്യമായിരിക്കും..

20 January 2014

Mounam

അടയാളങ്ങളൊന്നും ബാക്കിവെയ്ക്കാതെ
കടന്നുപോകുന്ന കാറ്റിനെപ്പോലെയാണു
ഈ ജീവിതവും എന്നെനിക്ക്‌ തോന്നുന്നുണ്ടായിരുന്നു.
ചിറകു നശ്ടപ്പെട്ട കുരുവികളുടെ
അടക്കിപ്പിടിച്ച തേങ്ങലുകൾ,
എടുത്തു പറയത്തക്ക ഭൂതകാലമോ
ഭാവിയൊ ഇല്ലാത്ത ആകാശത്തിന്റെ,
കണ്ണുകൾക്കന്ന്യമായ ഏതോ കോണിൽനിന്ന്
എന്റെ കാതുകളിൽ പതിയുന്നു.

നിനക്കും മുൻപേ,
മൗനത്തിന്റെ മുനകൂർപ്പിച്ച അമ്പുകൾ
എനിക്കു ചുറ്റും വലയം തീർക്കുന്നു.

ഒരിക്കൽ പെയ്തു തീരേണ്ടുന്ന
മഴയ്ക്കു വേണ്ടിയുള്ള
എന്റെ
അവസാനിക്കാത്ത കാത്തിരിപ്പിനെ
ഇനി നിനക്ക്‌
ഭ്രാന്തെന്നു വിളിക്കാം.

ഒരിക്കൽ മങ്ങിപ്പോവേണ്ടുന്ന
നിറങ്ങൾക്കുവേണ്ടിയുള്ള
എന്റെ ആകാംശയെ
ഇനി നിനക്ക്‌ വിഡ്ഡിത്തമെന്നു പുലമ്പാം.

കാരണം
മൗനത്തെ
വേരോടെ അടർത്തിമാറ്റി
വെളിച്ചം ഇരുട്ടിനോടു പക തീർക്കുന്നപോലെ
ഇനിയെനിക്കു ജീവിക്കവാനാകും...