13 June 2012

യാനം


കൂരിരുട്ടിന്‍റെ മടക്കുകളില്‍ 
നീ വിതറിയിട്ടു പോയ
തൂവലുകള്‍ 
പെറുക്കിയെടുക്കാനാണ്
ഞാന്‍,

എന്‍റെ മുറിയിലെ
നീല വെളിച്ചത്തില്‍ നിന്നൊരിറ്റു
കണ്ണുകളില്‍ പകര്‍ത്തി,
നിറങ്ങളില്ലാത്ത
വഴികളില്‍ നടന്നത്....

ഇപ്പോള്‍
വഴികള്‍ അവസാനിക്കുന്നു...
എന്‍റെ കൈ ശൂന്യമാണ്...
പ്രാകാശം പോലും അന്യം...!


7 comments:

  1. മടങ്ങി പൊയ്ക്കൊള്ളൂ....
    മറ്റന്നാള്‍,
    ആകാശത്തിന്റെ കിഴക്കേ ചരിവില്‍,
    ഒരു കുഞ്ഞു നക്ഷത്രമായി
    ഞാനുണ്ടാകും...
    അത് വരെ നിനക്ക്
    കാത്തിരിക്കാനാകുമെങ്കില്‍ മാത്രം...!

    ReplyDelete
    Replies
    1. നീണ്ടു പോകുമീ കാത്തിരിപ്പില്‍
      പൂത്തുകൊണ്ടേയിരുന്നു..
      പ്രണയമത്രയും...

      Delete
  2. മനോഹരമായിരിക്കുന്നു !!!

    ReplyDelete
  3. വേര്‍ഡ്‌ വേരിഫികേശന്‍ ഒഴിവാക്കു

    ReplyDelete
  4. This comment has been removed by the author.

    ReplyDelete