
എന്റെ കണ്ണുകളില്‍ തീയാളിപ്പടര്‍ന്നു .
വറുതിയുടെ ചലനമറ്റപ്പോള്‍ പിന്നെ ഇരുട്ടായി.
കനത്ത മൗനം എന്നെ നിര്‍വീര്യമാക്കി.
പതിയെ,
വിണ്ടുപൊട്ടിയ ആകാശത്തിന്റെ കഷണങ്ങള്‍
മഞ്ഞു തുള്ളികളായി എന്നിലേക്ക്
അടര്‍ന്നു വീഴാന്‍ തുടങ്ങി.
അവസാനം,
മൃത്യുവിന്റെ, വാതായനത്തിലേക്കടുക്കാന് തുടങ്ങിയപ്പോള്‍
പിന്വിളിയുണ്ടായി.
എന്റെ വിലാപങ്ങള്‍ക്കു മേല്‍ നിന്റെ മൂര്‍ച്ചയേറിയ
ശബ്ദങ്ങള്‍
മുഴങ്ങാന്‍ തുടങ്ങി,
വര്‍ഷകാലത്തെ ഇടിമുഴക്കങ്ങള്‍ പോലെ.
ധുരിതങ്ങളൊടുങ്ങി.
മണ്ണും മനസ്സും ഹരിതവര്‍ണ്ണം ചൂടി.
ഞാന്‍ തിരിച്ചു നടന്നു.
അതുവരെയാടിയ വേഷങ്ങളെല്ലാം അഴിച്ചുവച്ചു.
അന്ന്, അതെന്റെ വിലാപജന്മത്തിലെ അവസാനത്തെ
പകലായിരുന്നു, അവസാനത്തെ രാത്രിയായിരുന്നു.
അതിനു പിറ്റേന്ന്,
ഞാന്‍ നിനക്കൊപ്പം പുനര്‍ജനിച്ചു!
നിത്യ പ്രണയത്തിന്റെ ജന്മം!